ambala

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചി മുറിയിൽ ആശുപത്രി ജീവനക്കാരൻ ഒളിക്യാമറ വെക്കുകയും അറസ്റ്റിലാകുകയും ചെയ്തിട്ടും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടണം. അധികൃതരുടെ ഭാഗത്ത് നിന്ന് അലംഭാവം തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിനു യൂത്ത് കോൺഗ്രസ് നേത്യത്വം കൊടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. ആശുപത്രി കവാടത്തിൽ നടന്ന സമരം സംസ്ഥാന സെക്രട്ടറി റഹിം വെറ്റക്കാരൻ ഉദ്ഘാടനം ചെയ്തു.