അമ്പലപ്പുഴ : കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ബ്രേക്ക് പിടിച്ചപ്പോൾ ബസിനുള്ളിൽ വീണ് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. അമ്പലപ്പുഴ കോമന സരിതാ സദനത്തിൽ ഗോപകുമാറിനാണ് (54) പരിക്കേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 6 ഓടെ എറണാകുളം - തിരുവനന്തപുരം ബസ് കാക്കാഴം മേൽപ്പാലത്തിലേക്ക് കയറുന്നതിനിയിൽ ഡ്രൈവർ പെട്ടന്ന് ബ്രേക്ക് പിടിച്ചതിനെ തുടർന്നാണ് ഗപകുമാർ വീണത്. നട്ടെല്ലിനും, വയറിനും പരിക്കുണ്ട്.