ആലപ്പുഴ: കോൺഗ്രസ് സീവ്യൂ വാർഡ് കമ്മറ്റി പുനഃസംഘടിപ്പിച്ചു. ഇ.താജുവിന്റെ അദ്ധ്യക്ഷതയിൽ 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. വി.ഗോപാലകൃഷ്ണപിള്ള (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായി എ.എം.സേവിയർ, യൂനസ്, സുഹാർബൻ (വൈസ് പ്രസിഡന്റ്) , തോമസുകുട്ടി, എസ്.ലിൻ, അൻസിൽ, സൗമി, ആന്റപ്പൻ (ജനറൽ സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. മുൻ എം.എൽ.എ എ.എ.ഷുക്കൂർ, നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് റിഗോ രാജു, വേണുഗോപാൽ, ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു.