ചെന്നിത്തല: ചെന്നിത്തല സേവാഭാരതിയുടെ നേതൃത്വത്തിൽ വയോമിത്ര പെൻഷൻ പദ്ധതിയും ഡയാലിസിസ് രോഗികളുടെ കിറ്റ് വിതരണവും നടന്നു. 6 പേർക്ക് വർഷത്തിൽ 6000 രൂപ പെൻഷനും 10 ഡയാലിസിസ് രോഗികൾക്കുള്ള കിറ്റ് വിതരണവും സേവാഭാരതി ജില്ലാ സെക്രട്ടറി എ.അനീഷ് ഉദ്‌ഘാടനം ചെയ്തു. ദേശീയ സേവാഭാരതി സംഘടന സെക്രട്ടറി ജെ ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ചെന്നിത്തല സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് കെ.രഘുനാഥ് അക്ഷതം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എൻ.വിജയകുമാർ, ജില്ലാ സെക്രട്ടറി ആർ.സതീഷ്കുമാർ, ഗോപൻ ഗോകുലം, ടി.കെ മോഹനൻ പിള്ള, പ്രവീൺ കാരാഴ്മ, ദീപ രാജൻ, ബിന്ദു പ്രദീപ്, പ്രവീൺ പ്രണവം, പ്രജിത ബിജു തുടങ്ങിയവർ സംസാരിച്ചു.