ഹരിപ്പാട്: ജില്ലാ ആട്യ പാട്യ അസോസിയേഷന്റെ സീനിയർ മെൻ ആൻഡ് വുമൺ ജില്ലാ ചാമ്പ്യൻഷിപ്പ് മണ്ണാറശാല യു.പി സ്‌കൂളിൽ ആരംഭിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. നാഗദാസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസോസിയേഷൻ സെക്രട്ടറിയും സ്‌പോർട്‌സ് കൗൺസിൽ അംഗവുമായ ഷജിത്ത് ഷാജി സ്വാഗതം പറഞ്ഞു. പ്രജിത്ത് പി.എൻ, ജി.ശിവശങ്കർ, അഖിൽ ഷാജി, പ്രണവ്.പി എന്നിവർ സംസാരിച്ചു. സ്‌പോർട്‌സ് കൗൺസിൽ നിരീക്ഷകനായി എസ്.കെ. ജയകുമാർ പങ്കെടുത്തു. സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമുകളെ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും.