ആലപ്പുഴ: വീടിനുള്ളിൽ കുടുങ്ങിയ രണ്ടു വയസ്സുള്ള കുട്ടിയെ അഗ്‌നിരക്ഷാ സേന രക്ഷിച്ചു. പുന്നമട വാർഡ് എച്ച്.എം.സി ചാപ്പിലനു സമീപമുള്ള വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീടിന്റെ പിൻഭാഗത്തുള്ള വാതിലിന്റെ പൂട്ടുപൊളിച്ചായിരുന്നു രക്ഷാ പ്രവർത്തനം.
വീട്ടിലെ ജോലിക്കാരി മുറ്റത്തേക്കിറങ്ങിയ സമയം വാതിലിന്റെ ലോക്ക് വീഴുകയായിരുന്നു. ഇതോടെ പുറത്തുനിന്നു തുറക്കാനായില്ല. തുടർന്നാണ് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്.
അസി.സ്റ്റേഷൻ ഓഫീസർ ജോജി.എൻ. ജോയി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഡി. മനു, പി.എഫ്. ലോറൻസ്, എ.ജെ. ബെഞ്ചമിൻ, മുഹമ്മദ് നിയാസ്, കെ.എസ്.ആൻറണി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.