photo

പൂച്ചാക്കൽ : 25000 അംഗങ്ങളെ ചേർക്കുവാൻ ബി.ജെ.പി പാണാവള്ളി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. സെപ്തംബർ 1ന് ആരംഭിക്കുന്ന ബി.ജെ.പി അംഗത്വ വിതരണ കാമ്പയിന് തുടക്കം കുറിച്ചു നടന്ന മണ്ഡലംതല ശില്പശാല ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.ആർ.രാജേഷ്,ആർ.ഉണ്ണികൃഷ്ണൻ,കർഷക മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.വി.രാമചന്ദ്രൻ,സംസ്ഥാന സമിതി അംഗം അപർണ സെബാസ്റ്റ്യൻ,കർഷക മോർച്ച ജില്ലാ സെക്രട്ടറി പെരുമ്പളം ജയകുമാർ,കെ.രാജേഷ്,സൈജു അരവിന്ദ്, വി.വിജീഷ്,വി.കെ.ഗോപിദാസ് എന്നിവർ സംസാരിച്ചു.