ചാരുംമൂട്: നൂറനാട് സി.ബി ഗ്രൂപ്പിന്റെ പുതിയ സ്ഥാപനമായ സി.ബി എമ്പോറിയം സെപ്തംബർ 1 ന് നൂറനാട് ഐ.ടി.ബി.പി ജംഗ്ഷനിൽ പ്രവർത്തനം തുടങ്ങും. വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവ്വഹിക്കും. ഒറ്റപ്പാലം ശ്രീകൃഷ്ണാശ്രമം സ്വാമി കൈവല്യാനന്ദജി ദീപം തെളിക്കും. ഡോ.ലീനാ പ്രസന്നൻആദ്യ വില്പന നടത്തും. എംമ്പോറിയത്തിന്റെ ഒന്നാം നില ഉദ്ഘാടനം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനും ആദ്യവില്പന തിരുവല്ലാ അതിഭദ്രാസനം ആർച്ച് ബിഷപ് തോമസ് മാർ കുറിലോസ് മെത്രാപ്പൊലീത്തയും നിർവ്വഹിക്കും. വൈകിട്ട് 4 ന് നടക്കുന്ന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. എം.എസ്.അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സൈനുലാബ്ദീൻ മഹ്ളരി അനുഗ്രഹ പ്രഭാഷണവും ശാന്തിഗിരി ആശ്രമം സ്വാമി ഗുരുരത്നം നിർമ്മാണ ശില്പികൾകുള്ള ആദരവും നടത്തും. പി.എൻ.പ്രമോദ് നാരായൺ എം.എൽ.എ സി.ബിചാരിറ്റബിൾ പ്രോഗ്രാമും ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ലക്കി ഡിപ്പ് നറുക്കെടുപ്പും നിർവ്വഹിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി മേഖലയിലെ 12 പഞ്ചായത്തുകളിലും കായംകുളം മുനിസിപ്പാലിറ്റിയിലുംപ്പെട്ട 400 നിർദ്ധന വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിളുകൾ വിതരണം ചെയ്യുമെന്നും സി.ബി.ഗ്രൂപ്പ് ചെയർമാൻ സി.പ്രസന്നകുമാരനുണ്ണിത്താൻ, സി.ബി എമ്പോറിയം എം.ഡി പി.ശങ്കരനാരായണൻ, മാനേജർ ബി.ചന്ദ്ര മോഹനൻ എന്നിവർ അറിയിച്ചു.