photo

ചാരുംമൂട് : മഹാത്മ അയ്യങ്കാളിയുടെ 161-ാമത് ജയന്തി ബി.ജെ.പി ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എസ്.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.സഞ്ചു മുഖ്യപ്രഭാഷണം നടത്തി.ലീഗൽ സെൽ ജില്ലാ കോ-കൺവീനർ അഡ്വ.പിയൂഷ് ചാരുംമൂട്, ജില്ലാ കമ്മിറ്റിയംഗം പി.രാമചന്ദ്രൻ, മണ്ഡലം ഭാരവാഹികളായ സനിൽകുമാർ, ബാബു ദിവാകരൻ, അജി, ബാബു വാക്കയിൽ, പി.സുധീർ, സൂരജ് തുടങ്ങിയവർ സംസാരിച്ചു.