ആലപ്പുഴ: നഗരസഭ പ്രാഥമിക ചികിത്സയ്ക്ക് നഗരത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി വഴിച്ചേരി വാർഡിൽ ഹെഡ് പോസ്റ്റോഫീസിനു സമീപം നിർമ്മാണം പൂർത്തീകരിച്ച നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം,​ ഇന്ന് രാവിലെ 10.30ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷയാകും.