s

ആലപ്പുഴ : രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കേരള ഗവ നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം ആർ.നാസർ ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് എ.ഡി.സുമോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൽ.ദീപ, ജില്ലാ സെക്രട്ടറി പി.എസ്.അനിൽകുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി.സിലീഷ്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി പി.ഡി.ജോഷി, എ.ആർ.ലീനമോൾ എന്നിവർ സംസാരിച്ചു. നഴ്സുമാരുടെ നേതൃത്വത്തിൽ പ്രകടനവും നടത്തി.