അമ്പലപ്പുഴ :തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലാളികൾക്ക് വർഷത്തിൽ 100 ദിവസം തൊഴിൽ അനുവദിക്കുക, കൂലി വെട്ടിക്കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിറ്റി തോമസ് ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് അംഗം സാജൻ എബ്രഹാം അദ്ധ്യക്ഷനായി. നൂറോളം തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിൽ അണിനിരന്നു .ഈ സാമ്പത്തിക വർഷത്തിൽ തുച്ഛമായ തൊഴിലാണ് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പല തൊഴിലാളികൾക്കും ഇതുവരെ ലഭിച്ചിട്ടുള്ളത്.