കായംകുളം: കായംകുളം നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടം ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമാകുന്നതിനാൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികൃതർ, അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. പാർട്ടി ഉന്നതാധികാര സമിതി അംഗം എൻ. സത്യൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഭുവനേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജോർജ് ഉമ്മൻ, ബിജു പത്തിയൂർ, വർഗീസ് തങ്കച്ചൻ , ജി. ബിനു കൊച്ചുമുറി, റെജി ജോർജ് എന്നിവർ സംസാരിച്ചു.