s

ഹരിപ്പാട്: നിർദ്ധനരായ രണ്ട് ക്യാൻസർ ബാധിതർക്ക് കൈത്താങ്ങാകാൻ ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ രാവിലെ 8 മുതൽ രാത്രി 8 വരെ ഏവൂർ ക്ഷേത്രത്തിന് മുന്നിൽ ഉണ്ണിയപ്പ ചലഞ്ച് സംഘടിപ്പിക്കും. ഏവൂർ സ്വദേശിനികളായ കവിത, ശുഭ എന്നിവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനാണ് ഈ ജീവകാരുണ്യപ്രവർത്തനം. ഏവൂർ ക്ഷേത്രത്തിലെ നൂറാമത് ഭാഗവത സപ്താഹ യജ്ഞം അവസാനിക്കുന്ന ദിവസമാണ് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ 227-ാമത് ചലഞ്ച് ഇവിടെ സംഘടിപ്പിക്കുന്നത്. കൂട്ടായ്മ ഈ മാസം സംഘടിപ്പിക്കുന്ന 24-ാമത്തെ ചലഞ്ചു കൂടിയാണിത്.