ആലപ്പുഴ: കൺസ്യുമേഴ്സ് ഫെഡറേഷൻ ഒഫ് കേരള സംസ്ഥാന സമ്മേളനവും ഉപഫോക്തൃ രത്ന അവാർഡ്ദാനവും സെപ്തംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. സി.എഫ്.കെ സംസ്ഥാന ചെയർമാൻ കെ.ജി.വിജയകുമാരൻ നായർ അദ്ധ്യക്ഷനാകും. ഫെഡറേഷൻ നൽകുന്ന ഉപഭാക്തൃ രത്ന അവാർഡ് ജസ്റ്റിസ് കെ.ടി.തോമസിന് കേന്ദ്രമന്ത്രി സമ്മാനിക്കും. ഫ്രാൻസിസ് ജോർജ് എം.പി ഉപഭോക്തൃ സെമിനാർ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയാകും. ഉപഭോക്തൃ അവകാശ സംരക്ഷണ നിയമത്തിന്റെ പ്രത്യേകത എന്ന വിഷയത്തിൽ അഡ്വ.ജി.വിജയകുമാർ ക്ലാസെടുക്കും.