ambala

അമ്പലപ്പുഴ: അർബുദ ചികിത്സാ രംഗത്ത് വില കൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാലെ കമ്പനി വിലക്ക് രോഗികൾക്ക് ലഭ്യമാക്കുന്ന കൗണ്ടറിന്റെ പ്രവർത്തനത്തിന് തുടക്കമായി. ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിലെ കാരുണ്യ സ്പർശമെന്ന പേരിലുള്ള പുതിയ കൗണ്ടർ എച്ച് .സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് ആവിഷ്ക്കിച്ച പദ്ധതി 14 ജില്ലകളിലും നടപ്പിലായി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനിൽ നിർവഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയായി. കാരുണ്യ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡ് വെയർഹൗസ് മാനേജർ സാം എസ്.ഗോപിനാഥ് അദ്ധ്യക്ഷനായി. വെയർഹൗസ് ഫാർമസിസ്റ്റ് മുരളി കുമാർ, വണ്ടാനം കാരുണ്യ മാനേജർ പി .ടി .ശ്രീജ എന്നിവർ സംസാരിച്ചു.