ആലപ്പുഴ: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടിയും നേത്രദാന ക്യാമ്പും സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു നിർവഹിച്ചു. സെന്റ് റീത്താസ് ചർച്ച് പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ അധ്യക്ഷനായി. ഡെപ്യട്ടി ഡി.എം.ഒ യും ജില്ലാ അന്ധത നിയന്ത്രണ പരിപാടി നോഡൽ ഓഫീസറുമായ ഡോ. അനു വർഗീസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി. പണിക്കർ, ജില്ല ഒഫ്താൽമിക് സർജൻ ഡോ. വി.എസ് സുനിത തുടങ്ങിയവർ പങ്കെടുത്തു.