s

ആലപ്പുഴ: ഗവ. മുഹമ്മദൻസ് എൽ.പി സ്‌കൂളിലെ സുരക്ഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി 'ജീവിതസുരക്ഷയുടെ ബാലപാഠങ്ങൾ' പരിശീലനം സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ അഭിമുഖീകരിക്കുവാൻ സാധ്യതയുള്ള വിവിധതരത്തിലുള്ള അപകടങ്ങളെ എങ്ങനെ നേരിടാം എന്ന ലക്ഷ്യത്തോടെ അഗ്നിരക്ഷാസേന ആലപ്പുഴ നിലയത്തിന്റെ സഹകരണത്തോടെയായിരുന്നു പരീശീലനം. പ്രധാനാദ്ധ്യാപകൻ പി.ഡി.ജോഷി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ സി.കെ.സജേഷ്, ടി.ഉദയകുമാർ, സി.ലൈജു എന്നിവർ ക്ലാസ് നയിച്ചു. ക്ലബ്ബ് കോർഡിനേറ്റർ കെ.കെ.ഉല്ലാസ് സ്വാഗതവും, ലറ്റീഷ്യ അലക്സ് നന്ദിയും പറഞ്ഞു.