ആലപ്പുഴ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഴുവൻ പെൻഷൻകാരും ഉദാരമായി സംഭാവന നൽ
കണമെന്ന് കെ.എസ്.എസ്.പി.യു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മറ്റി 25 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറുകയും അതിന്റെ തുടർച്ചയായി ജില്ലയിലെ പെൻഷൻകാർ ഇതിനോടകം 37 ലക്ഷം രൂപ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം സംഭാവന നൽകാൻ കഴിയാത്ത മുഴുവൻ പെൻഷൻകാരും ദുരുതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന നൽകി മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് കെ.എസ്.എസ്.പി. യു.ജില്ലാ കമ്മറ്റി
അഭ്യർത്ഥിച്ചു.