heh

ഹരിപ്പാട്: സ്‌കൂൾ കായികമേളയുടെ ഭാഗമായി നടന്ന ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രാകേഷ് വിദ്യാധരന്റെ ഡ്രാഗൺവെ മാർഷ്യൽ ആർട്‌സ് അക്കാഡമി 10 സ്വർണ മെഡലുകൾ കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഏഴ് സ്വർണവും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്ന് സ്വർണവും ഡാഗൺവെ നേടി. ഹരിപ്പാട് ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ അഞ്ച് സ്വർണം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആദിഷ് ഉണ്ണി, അഭിനന്ദ് രാജേഷ്, അലൻ ജോൺ ബിജു, വിനായക്, ഭഗത് ആർ.ബി എന്നിവർ ഹരിപ്പാട് ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിനുവേണ്ടി സ്വർണം നേടിയത്. കാർത്തികപ്പള്ളി സെന്റെ തോമസ് സ്‌കൂളിലെ ആരോൺ ജേക്കബ് ജോൺ, ആവണി അജി, ഹരിപ്പാട് ഗേൾസ് ഹൈസ്‌കൂളിലെ ഏഞ്ചലിൻ സാറ റോജിത്, എസ്.എൻ ട്രസ്റ്റ് സ്‌കൂളിലെ അദ്വൈത് രാജേഷ്, ചെങ്ങന്നൂർ ജി.വി.എച്ച്.എസ്.എസിലെ അമൃത സാബു എന്നിവർ സ്വർണം നേടി സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. ഇത്തരമൊരു വിജയോത്സവം സ്‌കൂൾ കുട്ടികളെ മാത്രമല്ല, പൊതുസമൂഹത്തെയും കരാട്ടെയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുമെന്നും കുട്ടികൾക്ക് ആരോഗ്യകരമായ ശാരീരിക വിനോദങ്ങളിൽ പങ്കാളികളാകുന്നതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടുന്നുവെന്നും അക്കാഡമി ചീഫ് ഇൻസ്‌ട്രക്ടർ രാകേഷ് വിദ്യാദരൻ, പ്രസിഡന്റ്‌ അരുൺ.പി.ജി, സെക്രട്ടറി സിബി ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.