ഹരിപ്പാട്: ബാലസംഘം ഹരിപ്പാട് മേഖലാ സമ്മേളനം ഏരിയ കൺവീനർ സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. അനന്യ അദ്ധ്യക്ഷയായി. മേഖല കൺവീനർ മുരളീധര കുറുപ്പ് സ്വാഗതം പറഞ്ഞു. അഭിഷേക് ജി.എൻ അനുശോചനവും അർജുൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ കമ്മിറ്റി അംഗം ശരണ്യ ബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ആർ .രാജേഷ്, എൽ.സി സെക്രട്ടറി മോഹനൻ, എ.സി അംഗം പി.എം.ചന്ദ്രൻ, ഡി.വൈ.എഫ്.ഐ നേതാക്കളായ വിഷ്ണു, സുരഭി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അർജുൻ.ആർ(പ്രസിഡന്റ് ), ആദിത്യൻ, അർജുൻ (വൈ. പ്രസിഡന്റുമാർ ), അനന്യ (സെക്രട്ടറി ), നവീൻ കൃഷ്ണ, ഐശ്വര്യ.എസ്(ജോ. സെക്രട്ടറിമാർ), മുരളീധര കുറുപ്പ് (കൺവീനർ ), സുരഭി (ജോ. കൺവീനർ ), വിഷ്ണു (കോ-ഓർഡിനേറ്റർ ) എന്നിവരെ തിരഞ്ഞെടുത്തു.