ഹരിപ്പാട്: ചിങ്ങോലി ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് ട്രോളി വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പദ്മശ്രീ ശിവദാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ജി. സജിനി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് എസ്.ചേപ്പാട്, മെമ്പർമാരായ നിബു. കെ. എൻ, സുരേഷ് കുമാർ.എസ്, പ്രമീഷ് പ്രഭാകരൻ, സെക്രട്ടറി ജയശ്രീ, ഹെഡ് ക്ലാർക്ക് ഹരിപ്രസാദ് നിർവഹണ ഉദ്യോഗസ്ഥൻ അജിത്. പി, പ്രൊജക്ട് ക്ലാർക്ക് ഫ്ലബി, ഹരിത കർമ്മ സേന പ്രസിഡന്റ്‌ രമ്യ, സെക്രട്ടറി സുജ എന്നിവർ സംസാരിച്ചു.