hj

ആലപ്പുഴ: സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എൻ.കെ.രാഘവന്റെ സ്മരണാർത്ഥം എൻ.കെ.രാഘവൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ എൻ.കെ.രാഘവൻ പുരസ്‌കാരം കൊല്ലം ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാറിന് മുൻമന്ത്രി കെ.പി.രാജേന്ദ്രൻ സമ്മാനിച്ചു. പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.രാഘവൻ അനുസ്മരണ പ്രസംഗം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് നിർവ്വഹിച്ചു. ടി.പി.മധു, പി.വി.സത്യനേശൻ, അഡ്വ.വി.മോഹൻദാസ്, അഡ്വ.ആർ.ജയസിംഹൻ, പി.കെ.സദാശിവൻ പിള്ള, ആർ.സുരേഷ്, ദീപ്തി അജയകുമാർ, ജി.കൃഷ്ണപ്രസാദ്, സി.വാമദേവൻ, എൻ.ആർ.അജയൻ എന്നിവർ സംസാരിച്ചു.