ചേർത്തല: ചേർത്തല ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രതിഭാ സംഗമവും സ്‌കൂൾ കലോത്സവവും , എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു.എസ്.എൻ.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ.ജി.ബാബു അദ്ധ്യക്ഷതവഹിച്ചു.ഹയർ സെക്കൻഡറി റിജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ.അശോക് കുമാർ പ്രതിഭകളെ അനുമോദിക്കുകയും, പുതുതായി അനുവദിച്ച എൻ.എസ്.എസ് യൂണീറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു. പ്രശസ്ത സാക്‌സോ ഫോൺ പുല്ലാംങ്കുഴൽ കലാകാരൻ കലാഭവൻ ചാക്കോച്ചൻ കലോത്സവ സന്ദേശവും,മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായ് അനുമോദന പ്രഭാഷണവും നടത്തി.മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
എൻ.പ്രീത,പി.ടി.എ പ്രസിഡന്റ് ടി.വി.ബൈജു,എൻ.സി.സി ഓഫീസർ ക്യാപ്ടൻ ഷൈമ കുട്ടപ്പൻ,സ്റ്റാഫ് സെക്രട്ടറി ബിജി ദാമോദരൻ,ജനറൽ കൺവീനർ എസ്. ശ്രീജ എന്നിവർ സംസാരിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ ടി.പ്രസന്നകുമാർ സ്വാഗതവും സ്‌കൂൾ ഹെഡ്മിസ്ട്രസ് ഒ.എച്ച്.സീന നന്ദിയും പറഞ്ഞു.