മാന്നാർ: ചെന്നിത്തല സെന്റ് ജോർജ് ഹോറേബ് യാക്കോബായ പള്ളിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നിരണം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഗീവർഗീസ് മോർ ബർണബാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിഷാ സോജൻ അദ്ധ്യക്ഷയായി. ഫാ.നിബു ഏബ്രഹാം, ഫാ.ജെയിംസ് ജോർജ്, ഡോ.ലീന പി.നായർ, മേരിക്കുട്ടി ജോയി എന്നിവർ സംസാരിച്ചു. ജീവിത ശൈലിയും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ.വി.അഞ്ജുഷ ക്ലാസിനു നേതൃത്വം നൽകി. സീനിയർ മെഡിക്കൽ ഓഫീസർമാരായ ഡോ.ആർ ശ്രീനി, ഡോ.കെ.കെ ക്ഷേമലത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.