ഹരിപ്പാട്: സെപ്തംബർ 2 മുതൽ ആരംഭിക്കുന്ന ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിനിൽ 6000 പേരെ ചേർക്കുവാൻ തീരുമാനമെടുത്ത് ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പയിൻ ശില്പശാല. മഹാത്മ അയ്യങ്കാളിയുടെ 161-ാം ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയോടു കൂടി ആരംഭിച്ച ശില്പശാല ദക്ഷിണ മേഖല അധ്യക്ഷൻ കെ.സോമൻ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ വികസനമുരടിപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. നോബിൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ. ശാന്തകുമാരി, മണ്ഡലം വൈസ് പ്രസിഡന്റ് പി.ആർ പ്രസാദ്., ബി. ജയരാമൻ പിള്ള, വിജയൻ സി.പിള്ള, പി. ഉദയൻ, മനു പള്ളിപ്പാട്, കെ.ജയകുമാർ, രഞ്ജിത്ത്, ഗംഗാധരൻ എന്നിവർ സംസാരിച്ചു.