ആലപ്പുഴ: പെൻഷൻ പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കാത്തതിലും 2019 ലെ പെൻഷൻ പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ തടഞ്ഞ് വച്ചതിലും ഡി.ആർ കുടിശിക ലഭിക്കാത്തതിലും പ്രതിഷേധിച്ച് സെപ്തംബർ നാലിന് കളക്ട്രേറ്റിന് മുന്നിൽ സത്യാഗ്രഹം സമരം നടത്തുവാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.ഗോപി, ജില്ലാ സെക്രട്ടറി എ.സലിം, ജില്ലാ ട്രഷറർ ജി.പ്രകാശൻ, ജില്ലാ വനിതാ ഫോറം പ്രസിഡന്റ് കെ.ജയശ്രീ, സെക്രട്ടറി കെ.വിജയമ്മ, ഭാരവാഹികളായ എസ്.ജയാ മണി, പി.കെ.ലക്ഷ്മി ദേവി, ബി.അംബിക കുമാരി എന്നിവർ സംസാരിച്ചു.