കായംകുളം : കായംകുളം താലൂക്ക് അശുപത്രിയിൽ ചികിത്സ തേടിയ ഏഴു വയസുകാരന്റെ തുടയിൽ ഇൻജക്ഷൻ സൂചി തുളച്ചുകയറിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് കായംകുളത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവദിവസം ആശുപത്രിയിൽ ജോലിയിൽ ഉണ്ടായിരുന്ന ഇരുപതോളം ജീവനക്കാരുടെ വി​ശദീകരണം തേടി.
ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മൂന്ന് ഷിഫ്റ്റിലെ ജീവനക്കാർക്കായിരുന്നു സംഭവത്തിന് ശേഷം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നഴ്സുമാർ, നഴ്‌സിംഗ് അസിറ്റന്റുമാർ, ശുചീകരണജോലിക്കാർ എന്നിവരെയാണ് തെളിവെടുപ്പിന് വിധേയരാക്കിയത്. കഴിഞ്ഞ മാസം 19നായി​രുന്നു സംഭവം നടന്നത്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും റിപ്പോർട്ട് ആരോഗ്യ വകുപ്പിന് കൈമാറുമെന്നും ഡി.എം.ഒ പറഞ്ഞു.