മാന്നാർ: ചെറുകിട സംരംഭങ്ങളിലൂടെ വരുമാനം കണ്ടെത്തി വിജയം വരിച്ച കുടുംബശ്രീ അംഗങ്ങളായ 'ലാക്ക് പതി ദീദി'മാരെ മാന്നാർ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ ആദരിച്ചു. വനിതാ സംരംഭങ്ങളിലൂടെ ഒരു ലക്ഷം രൂപ വാർഷിക വരുമാനം നേടാൻ കഴിഞ്ഞവരെയാണ് 'ലാക്ക് പതി ദീദി'മാരായി തിരഞ്ഞെടുത്തത്. മാന്നാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ വി.ആർ.ശിവപ്രസാദ് ഗോമതി നാരായണൻ സർട്ടിഫിക്കറ്റ് നൽകി ആദരിക്കൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുശീല സോമരാജൻ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗം സലിം പടിപ്പുരയ്ക്കൽ, വിവിധ സി.ഡി.സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സി.ഡി.എസ് അംഗങ്ങളായ രാധ സ്വാഗതവും അജിത നന്ദിയും പറഞ്ഞു.