photo

ചാരുംമൂട്: വിശക്കുന്നവർക്ക് ആശ്വാസമായി ചാരുംമൂട് ടൗണിൽ സ്ഥാപിച്ചിട്ടുള്ള ഭക്ഷണ അലമാര 1000 ദിനങ്ങൾ പിന്നിട്ടത് നാടിന്റെ ആഘോഷമായി. ഭക്ഷണ അലമാര സ്ഥാപിക്കുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് അംഗവും പൊതു പ്രവർത്തകനുമായ സിനൂഖാന് ആദരവും നൽകി. ഭക്ഷണ അലമാരയുടെ പ്രവർത്തനം തുടർന്നും ഉണ്ടാവും. 1000 ദിനങ്ങൾ പൂർത്തിയാക്കിയത് നൂറനാടൻമാർ സൗഹൃദ കൂട്ടായമയുടെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു കൊണ്ടായിരുന്നു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി മധുര വിതരണം ഉദ്ഘാടനം ചെയ്തു.