കുട്ടനാട് : പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ രാമങ്കരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റെ എ.കെ.ഷംസുധന്റെ തുടർ ചികിത്സാർത്ഥം സമാഹരിച്ച ധനസഹായത്തിന്റെ ആദ്യ ഗഡുവായ 100000 രൂപയുടെ ചെക്ക് ഷംസുധന്റെ ഭാര്യ വത്സമ്മയ്ക്ക് കുട്ടനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് വി . എൻ വിശ്വംഭരൻ കൈമാറി. ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ്, ജനറൽ സെക്രട്ടറിമാരായ ജെ.റാംസെ, ജെ.ടി.പ്രതാപൻ, നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. രാജീവ്, ജോസഫ് ചേക്കോടൻ , ബ്ലസ്റ്റൺ തോമസ്, ജി.സൂരജ്, ജോൺ സി .ടിറ്റോ ,വർഗ്ഗീസ് തുറവുശ്ശേരി ,ഷിബു കണ്ണന്മാലിൽ, റെയ്ഗൺ വർഗ്ഗീസ് ,നിബിൻ തോമസ് ,ഷാരോൺ ടിറ്റോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.