ymca-

ചെന്നിത്തല: വൈ.എം.സി.എ പ്രസ്ഥാനം ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ പ്രതിജ്ഞാബന്ധമാണെന്ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. വൈ.എം.സി.എ ചെങ്ങന്നൂർ സബ് റീജിയന്റെ പ്രവർത്തനോദ്ഘാടന യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈ.എം.സി.എ കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ജോസഫ് ജോൺ അദ്ധ്യക്ഷത വഹിച്ചു. വർഗീസ് അലക്സാണ്ടർ, തോമസ് ചാക്കോ, വർഗീസ് കരിക്കലാൻ, സുജ ജോൺ, തോമസ് വർഗീസ്, ജേക്കബ് വഴിയമ്പലം, തമ്പാൻ വർഗീസ്, നീൽ ജോർജ്, സതീഷ് മാണിക്കശ്ശേരി, ഡോ.പ്രദീപ് ജോൺ ജോർജ് എന്നിവർ സംസാരിച്ചു.