അരൂർ: അരൂർ കെൽട്രോൺ കൺട്രോൾസിൽ ജോലിയ്ക്കിടെ ലോറിയിൽ നിന്ന് വീണു തലയ്ക്ക് പരിക്കേറ്റ കയറ്റിയിറക്ക് തൊഴിലാളി മരിച്ചു.അരൂർ അങ്കമാലിവെളി ലക്ഷംവീട് കോളനിയിൽ മൂസ്സ (78) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. ലോറിയിൽ എത്തിയ ഇരുമ്പു ദണ്ഡുകൾ ഇറക്കുന്നതിനിടെ മറിഞ്ഞ് വീണ് തലയ്ക്ക് പിന്നിൽ ഗുരുതര പരിക്കേൽ ക്കുകയായിരുന്നു.ഉടൻ അരൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി കെൽട്രോണിൽ എ.ഐ.ടി.യു.സി വിഭാഗം കയറ്റിയിറക്കു തൊഴിലാളിയായിരുന്നു. സംസ്ക്കാരം നടത്തി. ഭാര്യ: ഫാത്തിമ. മക്കൾ:നൗഷാദ് ,റഷീദ, ജാസ്മിൻ, പരേതനായ സലിം. മരുമക്കൾ: ആരിഫ, സുധീർ.