അമ്പലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെയും ആമയിട ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കരുമാടി മുരളി അദ്ധ്യക്ഷനായി . ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖ മുഖ്യപ്രസംഗം നടത്തി. ബ്ലോക്ക് ക്ഷീര വികസന ഓഫീസർ പി.പി. സുനിത , ഡയറി ഫാം ഇൻസ്ട്രക്ടർ സുനി എസ്.നായർ എന്നിവർ ക്ലാസെടുത്തു. സംഘം വൈസ് പ്രസിഡന്റ് ജി.ശ്യാമളമ്മ സ്വാഗതവും ഭരണസമിതി അംഗം പി.രാജൻ നന്ദിയും പറഞ്ഞു.