photo

പൂച്ചാക്കൽ : ചേർത്തല -അരുക്കുറ്റി റൂട്ടിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.പള്ളിപ്പുറം പഞ്ചായത്ത് 4ാം വാർഡ് കണ്ടത്തിപ്പറമ്പിൽ സദാശിവന്റെ മകൻ സാംജിത്ത് (34) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30ന് ചെങ്ങണ്ട പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ബൈക്കിൽ പെട്രോൾ നിറച്ച ശേഷം പള്ളിപ്പുറം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സാംജിത്തിനെ എതിരെ വരുകയായിരുന്ന ലോറി ഇടിച്ചാണ് അപകടമെന്ന് ചേർത്തല പൊലീസ് പറഞ്ഞു. നാദസ്വരം വാദകനായ സാംജിത്ത് ചേർത്തലയിൽ പരിപാടിക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അന്യസംസ്ഥാന രജിസ്‌ട്രേഷനുള്ള ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവ്:സുനിത. സഹോദരി: സാരംഗ.സഞ്ചയനം സെപ്തംബർ 5ന് രാവിലെ 8.30ന്.