കായംകുളം: മുതിർന്ന സി.പി.എം നേതാവും കായംകുളം നഗരസഭ മുൻ ചെയർമാൻ ചേരാവള്ളി മരുതനാട്ട് രാഗം വീട്ടിൽ പ്രൊഫ.എം.ആർ.രാജശേഖരൻ (85) നിര്യാതനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ കമ്മിറ്റി അംഗം, ഏരിയാ സെക്രട്ടറി, ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ, കെ.സി.ടി പ്രസിഡന്റ്, കേരള കർഷകസംഘം, പുരോഗമന കലാസാഹിത്യ സംഘം നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി.എം കായംകുളം ഏരിയാ കമ്മിറ്റി അംഗം, കായംകുളം സഹകരണ സംഘം പ്രസിഡന്റ്, മദ്ധ്യകേരള വാണിജ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) പ്രസിഡന്റ്, കേരള കർഷകസംഘം ഏരിയാ കമ്മിറ്റി അംഗം, കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ആർട്ട് ഗ്യാലറി ആൻഡ് കാർട്ടൂൺ മ്യൂസിയം ഉപദേശക സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. കായംകുളം ബാറിലെ അഭിഭാഷകനും ശാസ്താംകോട്ട ഡി.ബി കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറുമായിരുന്നു. ഭാര്യ: ഗിരിജാ രാജശേഖരൻ (റിട്ട. അദ്ധ്യാപിക, പുള്ളിക്കണക്ക് എൻ.എസ്.എസ് ഹൈസ്ക്കൂൾ) .മക്കൾ: എം.ആർ.രാജ്മോഹൻ (ബിസിനസ്), എം.ആർ.ചന്ദ്രശേഖർ (ജർമ്മനി). മരുമക്കൾ: മഞ്ജുകുമാരി (കോയമ്പത്തൂർ), രശ്മി (ജർമ്മനി). കായംകുളം എം.എൽ.എ ആയിരുന്ന അന്തരിച്ച അഡ്വ.എം.ആർ.ഗോപാലകൃഷ്ണൻ സഹോദരനാണ്.