ആലപ്പുഴ : ചേർത്തല കടക്കരപ്പള്ളി സ്വദേശിനിയായ ബിന്ദു പത്മനാഭന്റെ തിരോധാനക്കേസിന്റെ അന്വേഷണം നിലച്ചെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാഷ്ട്രീയ ബന്ധം അടക്കം പുറത്തു വരുന്ന സാഹചര്യത്തിൽകേസ് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ കുറച്ച് പ്രതികളെ പിടികൂടിയെങ്കിലും ബിന്ദുവിനെ കണ്ടെത്തുന്നതിനോ മറ്റ് വിവരങ്ങൾ ലഭ്യമാക്കുന്നതിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂമാഫിയുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഇടപെടൽ ഉണ്ടെന്നും പള്ളിപ്പുറം സ്വദേശിയായ സി.പി.എം നേതാവിന് നേരെ അന്വേഷണം ഉണ്ടാകുമെന്ന് ഘട്ടത്തിലാണ് അന്വേഷണം നിലച്ചതെന്നും ആക്ഷൻ കൗൺസിൽ അംഗങ്ങൾ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ കെ.ആർ.രൂപേഷ്, സജീൽ ഷരീഫ് എന്നിവർ പങ്കെടുത്തു