ആലപ്പുഴ : നിർമ്മാണ തൊഴിലാളിക്ഷേമ നിധി ഫണ്ടിലേക്ക് പ്രതിമാസം അംശാദായ വിഹിതം അടയ്ക്കുന്ന തൊഴിലാളികൾക്ക് പെൻഷൻ ഔദാര്യമല്ലന്നും അവകാശമാണെന്നും മുൻ ക്ഷേമനിധി ബോർഡംഗം വിശ്വകല തങ്കപ്പൻ പറഞ്ഞു. സംയുക്ത യൂണിയനുകളുടെ ആഭിമുഖ്യത്തിൽ അലപ്പുഴ ക്ഷേമനിധി ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.സത്യനാരായണൻ അധ്യക്ഷത വഹിച്ചു. പി .ആർ .സതീശൻ, എൻ .കെ.ശശികുമാർ , എസ്.അനിൽ പ്രസാദ് ,കെ .പി.മനോഹര, .ബിജു സേവ്യർ, കെ.ശശികുമാർ, ടി.ശശി എന്നിവർ സംസാരിച്ചു.