ആലപ്പുഴ : ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഡയാലിസിസ് രോഗികളുടെ കിറ്റ് വിതരണവും നാളെ ഉച്ചയ്ക്ക് 2.30 ന് ഇരുമ്പു പാലത്തിനു സമീപമുള്ള കുമാർ ബിൽഡിംഗിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് മാത്യു വിൽസൺ നിർവഹിക്കും.ജില്ലാ പ്രസിഡന്റ് രമേശൻ പാണ്ടിശ്ശേരി അധ്യക്ഷത വഹിക്കും. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ ഇലക്ഷൻ ലക്ഷ്യം വച്ചുകൊണ്ടുള്ള വിഷൻ 2025 പ്രാരംഭ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി ജില്ലാ പ്രസിഡൻ്റ് രമേശൻ പാണ്ടിശ്ശേരി ,സെക്രട്ടറി ഷിനു ജോർജ് കരൂർ തുടങ്ങിയവർ ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിച്ചു.