s

ആലപ്പുഴ : വയനാട്ടിൽ ബെയ്ലി പാലത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ മേജർ അനീഷ് മോഹനെ ബി.ജെ.പി ആലപ്പുഴ ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ടൗൺ ഏരിയ വൈസ് പ്രസിഡന്റ് കെ.യു .വിവേക് അദ്ധ്യഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സജി പി.ദാസ് ഷാൾ അണിയിച്ചു ബി.ജെ.പി മണ്ഡലം സെക്രട്ടറിയും കൊറ്റംകുളങ്ങര വാർഡ് കൗൺസിലറുമായ മനു ഉപേന്ദ്രൻ വാർഡിനു വേണ്ടിയും ആദരിച്ചു. മണ്ഡലം സെൽ കൺവീനർ മഹേഷ് ഇ.എച്ച്, ബൂത്ത് ഭാരവാഹികളായ അനീഷ് തലവടി, കെ.സി.ജയ്ലാൽ, മധു മേനിതറ എന്നിവർ പങ്കെടുത്തു.