ആലപ്പുഴ: പുതിയ ഡെസ്റ്റിനേഷൻ പ്രചാരണത്തിന് തായ്ലൻഡ് ടൂറിസം അതോറിറ്റിയുമായി കൈകോർത്ത് കേരളത്തിലെ ടൂർ ഓപ്പറേറ്റർമാർ. തായ്ലൻഡിലെ ബാങ്കോക്ക് പാലസ് ഹോട്ടലിൽ നടന്ന ഉച്ചകോടിയിൽ ടൂറിസം അതോറിറ്റി ഓഫ് തായ്ലന്റ് (ടി.എ.ടി) ന്റെ സൗത്ത് ഏഷ്യൻ ആൻഡ് സൗത്ത് പസഫിക് മാർക്കറ്റിംഗ് ഡിവിഷൻ ഡയറക്ടർ നട്ടാച്ചിറ്റ് ഓൻസിയായുമായി ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ടൂർ ഓപ്പറേറ്റർമാരുടെ സംഘടനയായ മൈ കേരള ടുറിസം അസോസിയേഷൻ (എം.കെ.ടി.എ) ധാരണയായി.
ബാങ്കോക്കിൽ നിന്നും 300 കിലോമീറ്റർ മാറിയുള്ള കാഞ്ചനബുരി എന്ന സ്ഥലത്തിന്റെ ടൂറിസം വികസനത്തിനാണ് ധാരണ.