s

ആലപ്പുഴ : ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ് എസ്.ഡി.വി ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ചിത്രകലാ അദ്ധ്യാപകൻ ജിനു ജോർജിനെ ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.വിനിത പൊന്നാട അണിയിച്ചു ആദരിച്ചു. നഗരസഭ കൗൺസിലർമാരായ ബീ.നസീർ,സിമി ഷാഫി ഖാൻ, ജ്യോതി പ്രകാശ് ,എസ്.ഡി.വി ബോയ്സ് എച്ച് എസ് ഹെഡ്മിസ്ട്രസ് ബിന്ദു ടി.എംതുടങ്ങിയവർ പങ്കെടുത്തു. .ഓട്ടിസം ബാധിച്ച വിദ്യാർത്ഥികൾക്ക് ചിത്രരചനയുമായി ബന്ധപ്പെട്ട സൗജന്യ ക്ലാസ് സംഘടിപ്പിക്കുന്നതും അവർ വരച്ച ചിത്രത്തിന്റെ എക്സ്ബിഷൻ നടത്തണമെന്നതുമാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ജിനു ജോർജ് പറഞ്ഞു