ambala

അമ്പലപ്പുഴ:ഷെഡിൽ അവശനിലയിൽ കിടന്ന വൃദ്ധയെ ശാന്തി ഭവനിൽ എത്തിച്ചു. അരൂർ പ്രദേശത്ത് ഷെഡിൽ അവശനിലയിൽ കിടന്ന 60 വയസു തോന്നിക്കുന്ന ഇന്ദിരെയാണ് അരൂർ പൊലീസിന്റെ നിർദ്ദേശപ്രകാരം സാമുഹ്യ പ്രവർത്തകനായ ഷാജു ആലൂക്കാരനും അരൂർ പഞ്ചായത്തംഗം സന്ധ്യ ശ്രീജനും ചേർന്ന് പുന്നപ്ര ശാന്തി ഭവനിൽ എത്തിച്ചത്.ദേഹത്ത് മുറിവുകളും അവശനിലയിലുമുള്ള ഇന്ദിരയെ തിരിച്ചറിയുന്നവർ ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ:9447403035,​0477-2287322.