ambala

അമ്പലപ്പുഴ:പോസ്റ്റ് ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന കത്തുകൾ മഴവെള്ളം വീണ് നശിക്കുന്നതായി വ്യാപക പരാതി. വണ്ടാനം പോസ്റ്റ് ഓഫീസിന് മുന്നിലാണ് യാതൊരു സുരക്ഷയുമില്ലാതെ എഴുത്തുപെട്ടി സ്ഥാപിച്ചിരിക്കുന്നത്. ശക്തമായ മഴയിൽ കാറ്റ് വീശുമ്പോൾ മഴവെള്ളം അകത്ത് കടന്നാണ് കത്തുകൾ നശിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് , വിവിധ സർക്കാർ ഓഫീസുകൾ, സമീപത്തെ സ്കൂളുകൾ എന്നിവിടങ്ങളിലെ നിരവധി ആളുകൾ വിവിധ ആവശ്യങ്ങൾക്കായി കത്ത് അയക്കുന്നത് ഇവിടെ നിന്നുമാണ്. സുരക്ഷിതമായ സ്ഥലത്തേക്ക് എഴുത്തുപെട്ടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.