തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സൂക്ഷ്മ,ചെറുകിട,ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസും പൂവാർ പഞ്ചായത്തും എസ്.എസ്.ആർ.ഇ.ഇ ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി,ചെറുകിട സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി ഏകദിന സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു.പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു.കേരള ചെറുകിട വ്യവസായ വികസന അസോസിയേഷൻ ജില്ലാ യൂണിറ്റ് പ്രസിഡന്റ് പ്രദീപ്കുമാർ അനുവഭങ്ങൾ പങ്കുവെച്ചു.സൂര്യ രാജീവ് സംസാരിച്ചു.