ഹരിപ്പാട്: സി.പി.എം 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംഘടനാസമ്മേളനങ്ങൾക്ക് നാളെ തുടക്കമാകും. ബ്രാഞ്ച് സമ്മേളനങ്ങളാണ് ആദ്യഘട്ടത്തിൽ. തുടർന്ന് ലോക്കൽ, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങളും നടക്കും. മുതുകുളം പതിനൊന്നാം വാർഡിലെ ഇ.എം.എസ് ബ്രാഞ്ച് സമ്മേളനം നാളെ രാവിലെ 10 ന് ഏരിയ കമ്മിറ്റിയംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്യും. മുതുകുളം ഹൈസ്കൂൾ ബ്രാഞ്ച് സമ്മേളനം രാവിലെ 10 ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.ഷാനിയും ആറാട്ടുപുഴ രാമഞ്ചേരി പന്ത്രണ്ടാം ബ്രാഞ്ച് സമ്മേളനം രാവിലെ 10 ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ശ്രീകൃഷ്ണനും ആറാട്ടുപുഴ വലിയഴീക്കൽ നാലാം ബ്രാഞ്ച് സമ്മേളനം രാവിലെ 10 ന് ഏരിയ കമ്മിറ്റിയംഗം ബി.കൃഷ്ണകുമാറും ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവ് ബ്രാഞ്ച് സമ്മേളനം രാവിലെ 10 ന് ഏരിയ കമ്മിറ്റിയംഗം ആർ.ഗോപിയും ചിങ്ങോലി പത്താം ബ്രാഞ്ച് സമ്മേളനം രാവിലെ 10 ന് ജില്ലാ കമ്മിറ്റിയംഗം എം.സുരേന്ദ്രനും ചേപ്പാട് പടിഞ്ഞാറ് ബി.പി.സി.എൽ ബ്രാഞ്ച് സമ്മേളനം രാവിലെ 10 ന് ഏരിയ കമ്മിറ്റിയംഗം അഡ്വ.ടി.എസ്.താഹയും ഉദ്ഘാടനം ചെയ്യും.