ആലപ്പുഴ: വഴിച്ചേരി വാർഡിൽ നഗരസഭയുടെ സ്വന്തം കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെ നഗരപ്രാഥമിക ആരോഗ്യ കേന്ദ്രം തുറന്നതോടെ അഞ്ചാമത്തെ നഗരപ്രാഥമിക ആരോഗ്യ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. പ്രാഥമിക ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിനും നഗരത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച വഴിച്ചേരി വാർഡ് നഗര ജനകീയ ആരോഗ്യ കേന്ദ്രം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ കെകെ ജയമ്മ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിനു സമീപമാണ് പ്രവർത്തനം ആരംഭിച്ചത്. സ്ഥിരംസമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, എം.ആർ.പ്രേം, നസീർപുന്നക്കൽ, എം.ജി.സതീദേവി, കൗൺസിലർമാരായ ബി.നസീർ, ക്ലാരമ്മ പീറ്റർ, പി.റഹിയാനത്ത്, ജ്യോതി പ്രകാശ്, ഹെലൻ ഫെർണാണ്ടസ്, സെക്രട്ടറി എ.എം.മുംതാസ്, ഡെപ്യൂട്ടി സെക്രട്ടറി മാലിനി.ആർ.കർത്ത, ഹെൽത്ത് ഓഫീസർ കെ.പി.വർഗ്ഗീസ്, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ കോശി.സി. പണിക്കർ, ഡോ.ദീപ്തി, ഡോ.മുഹമ്മദ് യാസീൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ലാറ, മനോജ്, അനീസ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ ബിന്ദുതോമസ് സ്വാഗതവും എൻ.എച്ച്.എം ജില്ലാ കോ-ഓർഡിനേറ്റർ പ്രവീണ പവിത്രൻ നന്ദിയും പറയും.