sp

ആലപ്പുഴ: സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ ആലപ്പുഴ പുന്നമട സെന്ററിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, കേരള റോവിംഗ് അസോസിയേഷൻ, കേരള കയാകിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കായിക ദിനാഘോഷം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സായ് കേന്ദ്രം മേധാവി പി.എഫ്.പ്രേംജിത്ത് ലാൽ സ്വാഗതം പറഞ്ഞു. കയാകിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ സെക്രട്ടറി ബീന റെജി, റോവിംഗ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കുര്യൻ ജയിംസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം ജയമോഹൻ, ഒളിമ്പ്യൻ പി.ടി.പൗലോസ് തുടങ്ങിയവർ സംസാരിച്ചു.