ചേർത്തല:ശ്രീനാരായണ കോളേജിൽ ഈ അദ്ധ്യയനവർഷം മുതൽ ആരംഭിച്ച നാല് വർഷ ബിരുദ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളലേക്ക് സ്‌പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ 10ന് നടക്കും.ബി.എ.(പൊളിറ്റിക്കൽ സയൻസ്,മലയാളം,ഫിലോസഫി),ബി.എസ്.സി(കമ്പ്യൂട്ടർ സയൻസ്,ഫിസിക്സ്,കെമിസ്ട്രി,സുവോളജി,ബോട്ടണി,ജിയോളജി),ബി.കോം (ഫിനാൻസ്) എന്നിവയിൽ ജനറൽ മെരിറ്റിലും കമ്മ്യൂണിറ്റി ക്വാട്ടയിലും സീറ്റ് ഒഴിവുണ്ട്.നിലവിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാത്ത വിദ്യാർത്ഥികൾക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.നിലവിൽ കേരള സർവകലാശാലയിൽ ഏതെങ്കിലും ഒരു കോഴ്സിന് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കുവാൻ സാധിക്കുകയില്ല.
താല്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു