ചെന്നിത്തല: ഇറമ്പമൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധകലശം ക്ഷേത്രം തന്ത്രി കണ്ഠരരു രാജീവരുടെ മുഖ്യകാർമികത്ത്വത്തിൽ ഇന്നലെ സമാപിച്ചു. രാജേഷ് നമ്പൂതിരി, ദേവനാരായണൻ നമ്പൂതിരി, ഗൗതമൻനമ്പൂതിരി, മേൽശാന്തി മണികണ്ഠൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഷൺമുഖവിലാസം എൻ.എസ്.എസ് കരയോഗ സംയുക്ത സമിതി പ്രസിഡന്റ് ജി.ജയദേവ്, ട്രഷറർ വിശ്വനാഥൻനായർ, ദേവസ്വം പ്രസിഡന്റ് ദീപു ജി.നായർ, സെക്രട്ടറി വിനോദ്കുമാർ, കമ്മറ്റിഅംഗങ്ങളായ അനന്തു സജീവൻ, ശ്രീപ്രസാദ്, അയ്യപ്പദാസ്, ഉണ്ണികൃഷ്ണപിള്ള, അശോകൻ, ഹരീഷ്കുമാർ, ഉണ്ണികൃഷ്ണൻ, രഘുനാഥ് എന്നിവർ നേതൃത്വംനൽകി.